കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണം; പോലീസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജനുവരി 26 ന് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് ജോയിന്റ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് എസ്.എ ബോബഡെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

സൈനികര്‍ക്കൊപ്പം കര്‍ഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്നാണ് നേതാക്കള്‍ വ്യക്ത മാക്കിയിട്ടുള്ളത്.ദില്ലി അതിര്‍ത്തികളില്‍ സമാധാനപരമായി റാലി നടത്തും.

റിപ്പബ്ലിക്ക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം എന്‍ഐഎയെ ഉപയോഗിച്ചു സമരത്തെ അടിച്ചമര്‍ത്താനുള്ള നിക്കങ്ങളും കേന്ദ്രം തുടരുന്നു.

കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘം ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ ഉപരോധവും തുടരുന്നു. കര്‍ഷക സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News