പൊതുമരാമത്തു വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തു നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനം: ജി സുധാകരന്‍

വിവാദങ്ങള്‍ക്ക് പുറകെ പോകാതെ കേരളത്തിന്റെ സമസ്ത മേഖലയിലെയും വികസന മുന്നേറ്റത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍.

പൊതുമരാമത്തു വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തു നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്നും കായംകുളം നിയോജക മണ്ഡലത്തിലെ മുട്ടേല്‍ പാലം നാടിനു സമര്‍പ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

വികസനത്തില്‍ ഒരു തരത്തിലും രാഷ്ട്രീയം കാണുന്ന പ്രവണത ഈ സര്‍ക്കാരിനില്ലെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News