രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ദിനത്തിലേക്ക്

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ദിനത്തിലേക്ക്. ഇന്നലെ ആറ് സംസ്ഥാനങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. പതിനേഴായിരത്തി എഴുന്നുറ്റി രണ്ട് പേര്‍ക്ക് കുത്തിവയ്പ് നല്‍കി.

രാജ്യത്ത് ഇതുവരെ 2,24,301 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സിന്‍ സ്വീകരിച്ച ശേഷം ഇതുവരെ 446 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്.

ആദ്യദിനം ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി ഒരുന്നൂറ്റി എണ്‍പത്തിയൊന്നു പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇന്നലെ മുന്ന് പേരെ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലാക്കി.

എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ആരിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ആരോഗ്യപ്രവര്‍ത്തകരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News