കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമന്റുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്; മുഖ്യ അജണ്ട ഡിസിസി പുനഃസംഘടന

കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഹൈക്കമന്റുമായി നിര്‍ണായക ചര്‍ച്ച. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകും.

എന്നാല്‍ നേതൃതലത്തില്‍ തല്‍ക്കാലം മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയമടക്കമുള്ള കാര്യങ്ങളിലും ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കും.

അതേ സമയം ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിലും ഹൈക്കമാന്‍ഡ് തീരുമാനം ഉണ്ടാകും. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ തടയിടാനുള്ള നീക്കങ്ങള്‍ ചെന്നിത്തല നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ സംസ്ഥാന കോണ്‍ഗ്രസ് അഴിച്ചുപണികള്‍ ഉണ്ടാകും.ഇന്ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കൊപ്പം, ഡിസിസി പുനസംഘടനയാണ് മുഖ്യ അജണ്ട.

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി ,മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പങ്കെടുക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച.

ഇരട്ട പദവികള്‍ വഹിക്കുന്ന ഡിസിസികള്‍ മാത്രല്ല എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. അഴിച്ചുപണി ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്.

ഉമ്മന്‍ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടക കകഷികളുടെ ആവശ്യത്തിലും ഹൈക്കമാന്‍ഡ് നിലപാട് എടുത്തേക്കും
എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തല തടയിടുന്നുണ്ട്.

അതേസമയം തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് നിശ്ചയിച്ച അശോക് ഗെഹ്ലോട്ടടക്കമുള്ള നേതാക്കള്‍ അടുത്ത ദിവസം കേരളത്തിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here