യുദ്ധമുഖങ്ങളില്‍ കണ്ണൂരിന്റെ സാനിധ്യമായ ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയന്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

യുദ്ധമുഖങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും കണ്ണൂരിന്റെ സാനിധ്യമായ ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയന്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു.

രണ്ടരവര്‍ഷമായി കശ്മീരില്‍ ഫീല്‍ഡ് ഓപ്പറേഷനില്‍ പങ്കെടുക്കുന്ന സൈനികര്‍ തിരിച്ചെത്തുന്നത് വെസ്റ്റ് ഹില്ലിലേക്കായിരിക്കും. നാല് പതിറ്റാണ്ട് മുന്‍പാണ് ബാറ്റലിയന്റെ കണ്ണൂരില്‍ സ്ഥാപിച്ചത്.

പ്രളയ കാലത്ത് രക്ഷാ ദൗത്യത്തില്‍ മുന്നിലുണ്ടായിരുന്നു കണ്ണൂരിന്റെ അഭിമാനമായ 122 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയന്‍.കേരളത്തിലുള്ള ഏക ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനാണ് മദ്രാസ് ഇന്‍ഫെന്ററി റെജിമെന്റിന്റെ ഭാഗമായ കണ്ണൂര്‍ ടെറീസ്.

നാല് പതിറ്റാണ്ടായി കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ആസ്ഥാനമാണ് കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റി സ്ഥാപിക്കുന്നത്.

കഴിഞ്ഞ രണ്ടര വര്‍ഷമായി ജമ്മു കാശ്മീരില്‍ തീവ്രവാദ വിരുദ്ധ പ്രര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 800 അംഗ സംഘം ഇനി വെസ്റ്റ് ഹില്ലിലേക്കായിരിക്കും തിരിച്ചെത്തുക.

നാല്പതിറ്റാണ്ട് മുന്‍പാണ് മലപ്പുറത്ത് നിന്നും ആസ്ഥാനം കണ്ണൂരിലേക്ക് മാറ്റുന്നത്. സിനിമാ താരം മോഹന്‍ ലാലിന് കണ്ണൂര്‍ ഇന്‍ഫെന്ററി ബറ്റാലിയന്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയിരുന്നു.

കണ്ണൂര്‍ നഗരത്തിലെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ ബറ്റാലിയന്‍ കോഴിക്കോടേക്ക് മാറ്റുന്നതിലുള്ള നിരാശയിലാണ് നഗരവാസികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News