സൗരോര്‍ജ്ജത്തില്‍ ഉദ്പാദനത്തിലും ഉപയോഗത്തിലും ജനശ്രദ്ധ നേടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

സൗരോര്‍ജ്ജത്തില്‍ ഉദ്പാദനത്തിലും ഉപയോഗത്തിലും ജനശ്രദ്ധ നേടുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. നേരത്തെ ലോകത്തിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന നേട്ടം കൈവരിച്ച സിയാല്‍, ഇപ്പോള്‍ രാജ്യത്താദ്യമായി ഫ്രഞ്ച് മാതൃകയില്‍ സൗരോര്‍ജ്ജം ഉദ്പാതിപ്പിക്കുന്ന വിമാനത്താവളം എന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

ഫ്രഞ്ച് സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച ഫ്‌ലോട്ടിങ് സൗരോര്‍ജ പ്ലാന്റാണ് സിയാല്‍ സ്ഥാപിച്ചത്. സിയാലിലെ ഗോള്‍ഫ് തടാകത്തില്‍ സ്ഥാപിച്ച ഫ്‌ലോട്ടിങ് സൗരോര്‍ജ പ്ലാന്റിന്റെ വിശേഷങ്ങളിലേക്ക്

സൗരോര്‍ജ പ്ലാന്റ് നമുക്ക് പുതുമയല്ല. എന്നാല്‍ ഫ്‌ലോട്ടിങ് സൗരോര്‍ജ പ്ലാന്റ് പക്ഷേ നമുക്കത്ര പരിചിതമായിരിക്കില്ല. കാരണം രാജ്യത്താദ്യമായാണ് ഫ്രഞ്ച് സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച ഫ്‌ലോട്ടിങ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നത്.

ഇത് മറ്റ് സൗരോര്‍ജ പ്ലാന്റുകളെപ്പോലെ ടറസിനു മുകളിലോ നിരപ്പായ പ്രദേശത്തോ അല്ല സ്ഥാപിക്കുക. തടാകത്തില്‍ ഒഴുകാവുന്ന രീതിയിലാണ് ഇവ ക്രമീകരിക്കുന്നത്. സിയാലിന്റെ ഗോള്‍ഫ് കോഴ്സിലെ രണ്ടുതടാകങ്ങളിലാണ് ഇത്തരത്തില്‍ ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചത്.

ചെലവ് കുറവും, ഉല്‍പ്പാദനക്ഷമത കൂടുതലുമാണെന്നതാണ് ഇത്തരം സൗരോര്‍ജ പ്ലാന്റിന്റെ പ്രത്യേകത. മാത്രമല്ല തറയില്‍ ഘടിപ്പിക്കുന്ന പ്ലാന്‍ുകളേക്കാള്‍ കാര്യക്ഷമമാണെന്നതും ഫ്‌ലോട്ടിങ് പ്ലാന്റുകളുടെ പ്രത്യേകതയാണ്.

രണ്ടുകോടി രൂപയാണ് ചെലവ്. ഹരിത ഊര്‍ജ ഉത്പാദനത്തില്‍ നിരന്തരം പരീക്ഷണം നടത്തുന്ന സിയാലിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ചുവടുവയ്പ്പ് കൂടിയാണ് ഫ്‌ലോട്ടിങ് സൗരോര്‍ജ പ്ലാന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News