കോൺഗ്രസിലെ നേതൃ പ്രതിസന്ധി; വീണ്ടും വിമർശനവുമായി കപിൽ സിബൽ

കോൺഗ്രസിലെ നേത്യ പ്രതിസന്ധി. വീണ്ടും വിമർശനവുമായി കപിൽ സിബൽ. സംഘടന തെരഞ്ഞെടുപ്പിനെ കുറിച്ച് ഇനിയും വ്യക്തതയില്ല.

അധ്യക്ഷ സോണിയ ഗാന്ധി നേത്യ പ്രതിസന്ധി ഉന്നയിച്ച നേതാക്കളുമായി ചർച്ച നടത്തിയിട്ട് ഒരു മാസമായെന്നും അദ്ദേഹം പറഞ്ഞു.

സംഘടന തെരഞ്ഞെടുപ്പ് എങ്ങിനെ, എപ്പോൾ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. പ്രതികരണമില്ല.

സംഘടന തെരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയ ഗാന്ധി ഉറപ്പ് നൽകിയിരുന്നു. ഭരണ ഘടന വ്യവസ്ഥ അനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വസിക്കുന്നു. പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബർ 19 നാണ് അധ്യക്ഷയുമായി കൂടിക്കാഴ്ച നടന്നത്. എല്ലാ കോൺഗ്രസുകാരും ഭരണഘടനയെയും ഭരണഘടന പ്രക്രിയകളെയും ബഹുമാനിക്കണം

രാഷ്ട്രീയ ശക്തിയാണെന്നും പുനരുജ്ജീവന പ്രക്രിയ ആരംഭിച്ചു എന്നും കരുതുന്നവർ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങൾ പരിശോധിക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News