ആര്‍എസ്എസ് ദേശദ്രോഹികളുടെ സംഘടനയല്ല, അത് വാഴ്ത്തപ്പെടണം: കമാല്‍പാഷ

ആര്‍എസ്എസ് ദേശദ്രോഹികളുടെ സംഘടനയല്ലെന്നും ആര്‍എസ്എസ് വാഴ്ത്തപ്പെടേണ്ടതാണെന്നും മുന്‍ ഹൈക്കോടതി ജഡ്ജി ബി കമാല്‍പാഷ.

വളരെ അച്ചടക്കമുള്ള സംഘടനയാണ് ആര്‍എസ്എസ്. ബിജെപിയെന്ന പാര്‍ട്ടിയോട് തനിക്ക് വിരോധമില്ല. ആര്‍എസ്എസും ബിജെപിയും ഒന്നല്ലല്ലോ എന്നും പാഷ പറയുന്നു.

ആര്‍എസ്എസ് പൊളിറ്റിക്കല്‍ പാര്‍ട്ടി അല്ലെന്നും ബിജെപി പൊളിറ്റിക്കല്‍ പാര്‍ട്ടി ആണെന്നും എന്നാല്‍ അവരുടെ രാഷ്ട്രീയത്തോട് താല്‍പ്പര്യവുമില്ലെന്നും പാഷ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ അവരുടെ മീറ്റിങ്ങില്‍ പോയി പ്രസംഗിച്ചത് സത്യമാണെന്നും അവര്‍ രാജ്യതാല്‍പ്പര്യത്തിന് നില്‍ക്കുന്ന ആളുകളാണ് എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു എന്നും കമാല്‍പാഷ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News