
സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞയാഴ്ച വര്‍ദ്ധിപ്പിച്ചതിനു ശേഷമാണ് ഇന്ന് വീണ്ടും വില വര്‍ദ്ധിപ്പിച്ചത്.
പെട്രോളിന് 25 പൈസയും ഡീസല്‍ 26 പൈസയുമാണ് വർദ്ധിപ്പിച്ചത്.. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 86.98 രൂപയും ഡീസല്‍ 81 രൂപയും ആയി.
കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയും ഡീസല്‍ വില 79.24 രൂപയുമായി. ഈ മാസം ഇത് നാലാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിര്‍ണയിക്കുന്നത്.
അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here