രണ്ടാം ഘട്ട വാക്‌സിനേഷന്‍ വിജയകരമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി

രണ്ടാം ഘട്ട വാക്‌സിനേഷന്‍ വിജയകരമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഒന്നാം ഘട്ടം കേരളത്തില്‍ വലിയ വിജയമായിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രശ്നങ്ങള്‍ കേരളത്തില്‍ ഉണ്ടായില്ല. വാക്സിന്‍ എടുത്തവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ചിലരില്‍ ചെറിയ പനി പോലുള്ള പാര്‍ശ്വ ഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ദിനത്തിലേക്ക് കടന്നു. ഇന്നലെ ആറ് സംസ്ഥാനങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. പതിനേഴായിരത്തി എഴുന്നുറ്റി രണ്ട് പേര്‍ക്ക് കുത്തിവയ്പ് നല്‍കി.

രാജ്യത്ത് ഇതുവരെ 2,24,301 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സിന്‍ സ്വീകരിച്ച ശേഷം ഇതുവരെ 446 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്.

ആദ്യദിനം ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി ഒരുന്നൂറ്റി എണ്‍പത്തിയൊന്നു പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇന്നലെ മുന്ന് പേരെ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News