നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊയിലാണ്ടി എം എല്‍ എ കെ ദാസന്‍, കൊല്ലം എം എല്‍ എ മുകേഷ്, പീരുമേട് എം എല്‍ എ ബിജിമോള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. നാല് എംഎല്‍എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ബഡ്ജറ്റ് നിയമസഭാ സമ്മേളനം നേരത്തേ വെട്ടിച്ചുരുക്കിയിരുന്നു.

കെ ദാസനും ആന്‍സലനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News