കര്‍ഷകരുടെ ട്രാക്ടര്‍ റാലി; ഡല്‍ഹിയില്‍ ആര് പ്രവേശിക്കണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സുപ്രീം കോടതി

ജനുവരി 26 ന് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു

ഡല്‍ഹിയില്‍ ആര് പ്രവേശിക്കണമെന്ന് തീരുമാനിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രമസമാധന വിഷയങ്ങളില്‍ തീരുമാനമെടുക്കണ്ടത് പൊലിസാണ്.

ഇത്തരം സാഹചര്യങ്ങളില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പരാമര്‍ശിച്ചു.

സൈനികര്‍ക്കൊപ്പം കര്‍ഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഡല്‍ഹി അതിര്‍ത്തികളില്‍ സമാധാനപരമായി റാലി നടത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. റിപ്പബ്ലിക്ക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News