മഹാരാഷ്ട്രയിൽ  നിർത്തി വച്ച കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ പുനരാരംഭിക്കും

മഹാരാഷ്ട്രയിൽ സാങ്കേതിക കാരണങ്ങളാൽ നിർത്തി വച്ച കോവിഡ് -19 വാക്സിനേഷൻ സെഷനുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്നും കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്  നടപടികൾ തുടരുമെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോ-വിൻ ആപ്പിലെ തകരാറിനെത്തുടർന്ന് രണ്ട് ദിവസത്തേക്ക്  സംസ്ഥാനത്ത്   വാക്സിനേഷൻ ഡ്രൈവ്  നിർത്തി വച്ചിരുന്നു.

“കോവിഡ് വാക്സിനേഷൻ   ജനുവരി 17 ഞായറാഴ്ചയും  ജനുവരി 18 തിങ്കളാഴ്ചയുമാണ് റദ്ദാക്കിയത്. എന്നാൽ നാളെ മുതൽ സാങ്കേതിക പിഴവുകൾ പരിഹരിച്ചു  ജി‌ഒ‌ഐ മാർഗനിർദേശപ്രകാരം കോവിഡ് വാക്സിനേഷൻ സെഷനുകൾ തുടരുമെന്ന്  ആരോഗ്യ വകുപ്പ് അറിയിച്ചു.

മഹാരാഷ്ട്രയിലെ കോവിഡ് -19 എണ്ണം ഞായറാഴ്ച 19,90,759 ആയി ഉയർന്നു. 3,081 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 50 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ മരണസംഖ്യ 50,438 ആയി ഉയർന്നു.

50 മരണങ്ങളിൽ 21 എണ്ണം കഴിഞ്ഞ 48 മണിക്കൂറിൽ സംഭവിച്ചതാണെങ്കിൽ  8 എണ്ണം കഴിഞ്ഞ ആഴ്ചയിൽ നടന്നതായിരുന്നു.  ബാക്കി 21 മരണങ്ങൾ കഴിഞ്ഞ ആഴ്ച്ചയ്ക്ക് മുമ്പുള്ള കാലയളവിലാണ്. സംസ്ഥാനത്തെ മരണ നിരക്കിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച 2,342 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയവരുടെ  എണ്ണം18,86,469 ആയി. നിലവിൽ 52,653 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈ നഗരത്തിൽ പുതിയ 530 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം  3,02,753 ആയി ഉയർന്നു.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News