മൂന്നാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 8 വയസ്സുകാരനെ തേപ്പ്‌പെട്ടി വെച്ച് പൊള്ളിച്ചു

കൊച്ചിയിൽ മൂന്നാം ക്ലാസുകാരനോട് ക്രൂരത.8 വയസ്സുകാരനെ സഹോദരീ ഭർത്താവ് തേപ്പ് പെട്ടിവെച്ച് പൊള്ളിച്ചു.സംഭവത്തെത്തുടര്‍ന്ന് അങ്കമാലി സ്വദേശി പ്രിന്‍സിനെ മരട് പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി തൈക്കൂടം സ്വദേശിയായ എട്ടുവയസ്സുകാരനാണ് സഹോദരീഭര്‍ത്താവിന്‍റെ ക്രൂര പീഡനത്തിനിരയായത്.പുതുവത്സര രാത്രിയിലാണ് പ്രിന്‍സ് ഭാര്യാസഹോദരനെ ക്രൂരമായി മര്‍ദിച്ചത്.വീടിനടുത്ത് നടന്ന പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തതിനായിരുന്നു മര്‍ദനം. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം പൈസ കാണാതായെന്ന് പറഞ്ഞ് തന്‍റെ കാലില്‍ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിച്ചുവെന്നും കുട്ടി പറഞ്ഞു.

പതിവായി പുറത്ത് കളിക്കാന്‍ വരുമായിരുന്ന കുട്ടിയെ ഏതാനും ദിവസം കാണാതിരുന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോ‍ഴാണ് വിവരം അറിയുന്നത്.തുടര്‍ന്ന് അയല്‍വാസികളിലൊരാള്‍ കുട്ടിക്ക് പരിക്കേറ്റതിന്‍റെ ചിത്രമെടുത്ത് നാട്ടുകാരെ കാണിച്ചപ്പോ‍ഴാണ് സംഭവത്തിന്‍റെ ഗൗരവം പുറത്തറിയുന്നത്.

ഇതെത്തുടര്‍ന്ന് മരട് പോലീസ് സ്ഥലത്തെത്തി പ്രിന്‍സിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.21കാരനായ പ്രിന്‍സ് ക‍ഴിഞ്ഞമാസമാണ് വിവാഹിതനായി തൈക്കൂടത്തെ വീട്ടിലെത്തുന്നത്.ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News