ബോളിവുഡില്‍ ആരങ്ങേറ്റം കുറിക്കുന്ന വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം ‘ലൈഗര്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഫൈറ്റര്‍ എന്നായിരുന്നു നേരത്തെ പേര് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പിന്നീട് ‘ലൈഗര്‍’
എന്ന് മാറ്റുകയായിരുന്നു.
കടുവയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ബോക്സറുടെ വേഷത്തിലാണ് വിജയ് ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് മാസ് മസാല സിനിമകള്‍ ഒരുക്കാറുള്ള പുരി ജഗന്നാഥിന്റെ ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയെ വ്യത്യസ്ത മേക്കോവറില്‍ കാണാന്‍ കഴിയും.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെ ആണ് നായിക. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും വിജയ് ദേവരകൊണ്ടയോടൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിക്കുന്നത്.
തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. ചിത്രത്തിനായി താരം നടത്തിയ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാം പൊത്തിനേനി നായകനായ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പുരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണിത്.
Get real time update about this post categories directly on your device, subscribe now.