അസൂയയും അസ്വസ്ഥതയും തോന്നിയ നിമിഷങ്ങള്‍ തുറന്നു പറഞ്ഞ് അമൃത സുരേഷ് .
കൈരളിയുടെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അമൃത സുരേഷും അഭിരാമിയും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
കുട്ടിക്കാലത്ത് തന്നെ പാട്ടില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു അമൃതയും അഭിരാമിയും. അമൃത സംഗീതം പഠിക്കുന്നതും പരീശീലിക്കുന്നതുമൊക്കെ കണ്ടാണ് അഭിരാമിയും വളര്‍ന്നത്. സഹോദരിയായി മാത്രമല്ല മൂത്ത മകളാണ് അഭിയെന്ന് അമൃത പറഞ്ഞിരുന്നു. കൈരളിയിലെ ജെ.ബി ജംഗ്ഷനില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്.
സംഗീത മേഖലയില്‍ നിന്നും വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ആ പാട്ട് എനിക്ക് കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആലോചിച്ച സന്ദര്‍ഭങ്ങളേറെയാണ്. എനിക്ക് എന്തുകൊണ്ട് അവസരങ്ങള്‍ ലഭിക്കുന്നില്ല, ഏതെങ്കിലും പാട്ട് കിട്ടിക്കൂടേയെന്ന് വരെ ചിന്തിച്ചിട്ടുണ്ട്. പാട്ടുകാരല്ലാത്തവരെപ്പോലും പാടിപ്പിക്കുന്ന കാലഘട്ടമാണ്.
ഇന്ന് ടെക്‌നോളജി വെച്ച് പാടിപ്പിക്കുന്നുണ്ട്. പാട്ടുകാരല്ലെന്ന് സ്വയം തോന്നാത്തവര്‍ വരെ പാടുന്നുണ്ട്. സ്റ്റേജിലൊക്കെ അമൃത നിറഞ്ഞുപാടാറുണ്ട്. കിട്ടേണ്ട പാട്ടുകള്‍ അമൃതയ്ക്ക് കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു എന്നൊരു ആരോപണങ്ങളും ഉണ്ടായിരുന്നു , തനിക്ക് ശരിക്കും വിഷമം തോന്നുന്ന കാര്യമാണിത്. ചില സമയത്ത് എന്നെ ഡൗണാക്കിക്കളയും. എനിക്ക് ശേഷം വന്നവര്‍ പോലും ഒരുപാട് ഉയരത്തില്‍ നില്‍ക്കുമ്‌ബോള്‍ കുറച്ച് കുശുബും വിഷമങ്ങളുമൊക്കെ തോന്നാറുണ്ട്. വിഷമങ്ങളെല്ലാം മാതാഅമൃതാനന്ദമയി അമ്മയോട് പോയി പറയാറുണ്ട്. പിന്നീട് അതേക്കുറിച്ച് ആലോചിക്കുമ്‌ബോള്‍ സമയം ആയിട്ടില്ലെന്ന് മനസ്സിലാവും
നമ്മള്‍ എപ്പോഴും നമ്മളുടെ ബെസ്റ്റ് തന്നെ പോര്‍ട്രയിറ്റ് ചെയ്യണം എല്ലായിടത്തുമെന്നായിരുന്നു അഭിരാമി സുരേഷ് പറഞ്ഞത്. എന്റെ പോലെ തന്നെ സെയിം എക്‌സ്പീരിയന്‍സ് അഭിരാമിക്കുണ്ടായിട്ടുണ്ടെന്നും അമൃത ജെബി ജംഗ്ഷനില്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.