ബാര്‍ കോ‍ഴ; ബിജു രമേശിനെതിരായ പരാതിയില്‍ തുടര്‍ നടപടികളാകാമെന്ന് ഹൈക്കോടതി

ബാര്‍ കോ‍ഴയാരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരായ പരാതിയില്‍ തുടര്‍നടപടികളാകാമെന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം.

എഡിറ്റ് ചെയ്ത സി ഡി തെളിവായി ഹജരാക്കി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കുവാന്‍ വിസമ്മതിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ബാര്‍കോ‍ഴയാരോപണവുമായി ബന്ധപ്പെട്ട് ബിജുരമേശ് നല്‍കിയ രഹസ്യമൊ‍ഴിക്കൊപ്പം തെളിവായി ബാറുടമകളുടെ യോഗത്തിന്‍റെ ശബ്ദ രേഖയടങ്ങുന്ന സി ഡിയും ഹാജരാക്കിയിരുന്നു. ഈ സി ഡി എഡിറ്റ് ചെയ്തതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു.

ഇതെത്തുര്‍ന്ന് ബിജു രമേശിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് പ്രേമചന്ദ്രന്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. വ്യാജ തെളിവുകള്‍ ഹാജരാക്കി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ഐ പി സി 193ാം വകുപ്പ് പ്രകാരം ബിജു രമേശിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു പരാതിക്കാരന്‍റെ ആവശ്യം.

എന്നാല്‍ പരാതി സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതി തയ്യാറായില്ല.ആവശ്യമെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. ഇതെത്തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഹര്‍ജി പരിഗണിച്ച ഹൈകോടതി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here