രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി; ഉമ്മന്‍ചാണ്ടിയ്ക്ക് മേല്‍നോട്ട ചുമതല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് എ കെ ആന്റണി

രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷ ചുമതല നല്‍കി.

തദ്ദേശ തെരഞ്ഞടുപ്പില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വം പരാജയമായതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് ഒഴിവാക്കിയത്.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന വിശദീകരണവുമായി പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി രംഗത്തെത്തി. ജയിച്ചാല്‍ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News