അഭിനയ രംഗത്തുള്ളവര്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന വാദങ്ങള്‍ തികച്ചും തെറ്റായ ധാരണയാണെന്ന് ബോളിവുഡ് നടന്‍ മുഹമ്മദ് സീഷാന്‍ അയൂബ്. അടുത്ത കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അയൂബ് ഇപ്പോള്‍ വിവാദമായിരിക്കുന്ന താണ്ഡവ് എന്ന ആമസോണ്‍ പ്രൈം സീരിസിലും സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
എന്റെ ചുറ്റുപാടും നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചത് പ്രൊഫഷണല്‍ ജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും താന്‍ അതിനെ കാര്യമായെടുക്കുന്നില്ലെന്നും അയൂബ് പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അയൂബ് ഈ കാര്യങ്ങള്‍ വ്യക്ത്തമാക്കിയത്.
‘അഭിനേതാക്കള്‍ വേറെ ഗ്രഹത്തില്‍ നിന്നുമല്ലല്ലോ വരുന്നത്. ഇതേ സമൂഹത്തില്‍ നിന്നല്ലേ. നടീനടന്മാര്‍ രാഷ്ട്രീയം സംസാരിക്കരുതെന്ന് പറയുന്നത് തികച്ചം തെറ്റായ ഒരു ധാരണയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു ആക്ടര്‍ എന്നു പറയുന്നത് ആക്ടിവിസ്റ്റാണ്. അത് നിങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എന്താണ് നിങ്ങള്‍ ചെയ്യുന്നത്.?
ശരിയാണ്, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കരിയറിനെ ബാധിക്കുമായിരിക്കാം. പക്ഷെ അത് എനിക്ക് വിഷയമല്ല. പതിനഞ്ചിന് പകരം ഏഴ് സ്‌ക്രിപ്റ്റുകളേ എന്നേ തേടി വരുന്നുണ്ടാവുള്ളു. അത് സ്വാഭാവികമായും ഒരു ഫില്‍റ്റര്‍ കഴിഞ്ഞാണല്ലോ എത്തുന്നത്. എനിക്ക് പണിയെളുപ്പമായില്ലേ.’ അയൂബ് പറയുന്നു.
ചുറ്റും നടക്കുന്ന വിഷയങ്ങളെ കുറിച്ച് ബോധവനാണ് എന്നതാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമായി കരുതുന്നതെന്നും അയൂബ് കൂട്ടിച്ചേര്‍ത്തു.
Get real time update about this post categories directly on your device, subscribe now.