രാജ്യസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദി സർക്കാരിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

റിപ്പബ്ലിക്ക് ചാനലിന് അനുകൂലമായി പരസ്യം കിട്ടാനായി ടിആര്‍പി റെയ്റ്റിങ് മാറ്റിയെന്ന ആരോപണവും ചാനലിനു പണം നല്‍കിയ ഒരാള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും കേസുകള്‍ നിലനില്‍ക്കെ ബലാകോട്ട് ആക്രമണം താന്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്ത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പോലും അർണബ് അറിഞ്ഞിരുന്നു എന്നത് മോദി സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിർത്തുന്നതായി മാറി. ബാർക് മുന്‍ സി.ഇ.ഒ ആയിരുന്ന പാർത്ഥോ ദാസ് ഗുപ്തയുമായി അർണബ് നടത്തിയ ചാറ്റിലാണ് ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങളുള്ളത്.

അര്‍ണാബും ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍) മുന്‍ മേധാവി പാര്‍ത്തോ ദാസ് ഗുപ്തയുമായുള്ള സംഭാഷണങ്ങളാണ് പുറത്തായ ചാറ്റിലുള്ളത് . നിയമജ്ഞനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്‍ അടക്കുമുള്ളവര്‍ പുറത്തായ വാട്‌സാപ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ടെലിവിഷന്‍ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പൊലീസ് സമർപ്പിച്ച 3400 പേജുകളുള്ള കുറ്റപത്രത്തിലാണ് അർണബ് പാർത്ഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിന്‍റെ വിവരങ്ങളുള്ളത്. ഏകദേശം 80 എംബി ഡേറ്റയാണ് മുംബൈ പൊലീസിന്റെ കൈയ്യിലുള്ളത് എന്നാണ് പറയുന്നത്. പക്ഷേ, 500 പേജ് വരുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൊത്തം ചാറ്റുകളില്‍ 2019ല്‍ നടത്തിയവയും, 2017ല്‍ നടത്തിയവയും ഉള്‍പ്പെടുന്നു.

അധോലോകനേതാവ് ദാവൂദിനെക്കുറിച്ചാണോ എന്ന ദാസ്ഗുപ്തയുടെ ചോദ്യത്തിന് ‘അല്ല സർ പാകിസ്ഥാന്‍, ചില വലിയ സംഭവങ്ങള്‍ നടക്കും’ എന്ന് അർണബ് മറുപടി പറയുന്നു. ഒരു നോർമല്‍ സ്ട്രൈക്കിനെക്കാളും വലുതായിരിക്കുമെന്നും അതേസമയം തന്നെ കശ്മീരിലും ചിലതൊക്കെ സംഭവിക്കുമെന്നും അർണബ് തുടർന്ന് പറയുന്നു.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം,പാകിസ്ഥാന്‍ നടത്തിയ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. 40 ഇന്ത്യന്‍ സൈനികർക്കാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇന്ത്യ പ്രത്യാക്രമണം നടത്താന്‍ പോകുന്നു എന്ന സൈനിക രഹസ്യം അർണബ് അറിഞ്ഞതെങ്ങനെ എന്നതാണ് വലിയ ചോദ്യമായി നിലനില്‍ക്കുന്നു. 2019 ഫെബ്രുവരി 23 ന് അർണബ് ദാസ്ഗുപ്തയ്ക്ക് അയച്ച വാട്ട്സ് ആപ്പ് സന്ദേശത്തില്‍ ‘ ഉടന്‍ തന്നെ വലിയ ചില സംഭവവികാസങ്ങള്‍ ഉണ്ടാകും’ എന്ന് പറയുന്നു.

ബലാക്കോട്ട് ആക്രമണത്തിന് പിറ്റേദിവസം ‘ഇതുതന്നെയല്ലേ താങ്കള്‍ സൂചിപ്പിച്ച വലിയ സംഭവം ?’ എന്ന ചോദ്യത്തിന് ‘ഇനിയും ചിലത് വരാനുണ്ട്’ എന്നും അർണബ് മറുപടി പറയുന്നു. രാജ്യസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദി സർക്കാരിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം ബലാക്കോട്ട് ആക്രമണം നടത്താന്‍പോകുന്നു എന്ന വിവരം റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് ദിവസങ്ങള്‍ക്കുമുമ്പ് തന്നെ അറിഞ്ഞിരുന്നുവെന്നത് വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

തന്റെ പുതിയ ചാനലിന് വേണ്ടത്ര റെയ്റ്റിങ് കിട്ടുന്നില്ലെന്നും, തന്റെ തന്ത്രങ്ങളും ഇന്റര്‍വ്യൂകളും, എക്‌സ്‌ക്ലൂസിവ് വാര്‍ത്തകള്‍ക്കും വേണ്ട പ്രതികരണം കിട്ടുന്നില്ലെന്നു ചാറ്റുകളില്‍ പറയുന്നുണ്ട്. എന്നാല്‍, പിന്നീട് വന്ന ടിആര്‍പി റെയ്റ്റിങ്ങില്‍ അര്‍ണാബിന്റെ റിപ്പബ്ലിക് ടിവി മുന്നില്‍ കടക്കുകയും ചെയ്തു.

പുറത്തായ ഒരു വാട്‌സാപ് ചാറ്റില്‍ പാര്‍ത്തോ അര്‍ണാബിനോടു പറയുന്നത്, സിഗ്നല്‍ എന്നൊരു ആപ്പുണ്ട്. അതാണ് സുക്ഷിതം എന്നും അതു ഡൗണ്‍ലോഡ് ചെയ്യണമെന്നുമാണ്. താനതു ചെയ്യുകയാണ് എന്നാണ് അര്‍ണാബ് പ്രതികരിക്കുന്നത്. മറ്റൊരു ചാറ്റില്‍ സ്വതവേ ഒച്ചയും ബഹളവും ഉള്ള ആളായി തോന്നിക്കുന്ന അര്‍ണാബ് ‘വിനീതനായി’ സംസാരിക്കുന്നതു കാണാമെന്നാണ് മറ്റൊരു കമന്റ്. മറ്റൊരു കമന്റ് പറയുന്നത് 80 എംബി സ്‌ക്രീന്‍ ഷോട്ട് ഡേറ്റയാണ് വരാനിരിക്കുന്നതെങ്കില്‍ 2021മുഴുവന്‍ ചിരിക്കാന്‍ സാധിച്ചേക്കുമെന്നാണ് വേറൊരാള്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News