എന്റെ മരം എന്റെ മണ്ണ് പദ്ധതി; പ്രമുഖരുടെ സാന്നിധ്യത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ‘അമ്മമരം’ നട്ടു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച എന്റെ മരം എന്റെ മണ്ണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഫല വൃക്ഷത്തൈ നടൽ അന്തരിച്ച കവയിത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറെ മകളായ ലക്ഷ്മിദേവിയുടെ വസതിയിൽ വച്ച് നടന്നു.

അമ്മമരം എന്ന് പേരിട്ട ഈ പ്ലാവിൻ തൈ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലക്ഷ്മി ദേവിയുടെയും വൈക്കം വേണുഗോപാലൻ നായരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബി നട്ടു. എസ് പി സി കേഡറ്റുകൾ ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി എന്ന ഗാനം ആലപിച്ചു.

ചടങ്ങിൽ എം എ ബേബി യുടെ പത്നി ശ്രീമതി ബെറ്റി എസ് പി സി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ശ്രീ കെ ഗോപകുമാർ,പോലീസ് ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News