തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി; ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ കോണ്‍ഗ്രസ്‌

രമേശ് ചെന്നിത്തലയെ വെട്ടി തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻചാണ്ടിക്ക് ഹൈക്കമാൻഡ് ചുമതല നൽകി. അതേ സമയം മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാതെയാകും കോണ്ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക.

ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനം ഉമ്മൻചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള അധികാർത്തർക്കാതെ തുടർന്ന്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ അല്ലാതെ യോഗ്യതയുടെ അടിസ്ഥാനത്തിൽ കൂടുതൽ യുവാക്കളെയും വനിതകളെയും സ്ഥാനാർത്ഥികളാക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദേശവും നൽകി.

ഉമ്മൻചാണ്ടി സംസ്ഥാന നേതൃനിരയിലേക്ക് വരുന്നത് തടയിടാനുള്ള നീക്കങ്ങൾ ചെന്നിത്തല നടത്തിയിരുന്നെങ്കിലും ചെന്നിത്തലയെ തള്ളിയാണ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഹൈക്കമാൻഡ് ചുമതലപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായാണ് ഉമ്മൻചാണ്ടിയെ നിയമിക്കുക.

10അംഗ സമിതിയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെസി വേണുഗോപാൽ, ചെന്നിത്തല, തുടങ്ങിയവർ സമിതിയിൽ ഉണ്ടാകും. ഘടക കക്ഷികളുടെ സമ്മർദത്തെ തുടർന്ന് കൂടിയാണ് ഉമ്മന്ചാണ്ടിക്ക് ചുമതല നൽകുന്നത്. അതേ സമയം ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടില്ലെന്നാണ് എകെ ആന്റണി പ്രതികരിച്ചത്

ഉമ്മൻചാണ്ടി ചെന്നിത്തല അധികാരത്തർക്കത്തെ തുടർന്നാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കട്ടേണ്ടെന്ന തീരുമാനവും. ഇതും തിരിച്ചടിയാവുക ചെന്നിത്തലക്ക് തന്നെ. അതേ സമയം തെരഞ്ഞെടുപ്പിൽ യുവക്കൾക്കും വനിതകൾക്കും കൂടുതൽ പ്രതിനിദ്യം വേണമെന്നതാണ് ഹൈക്കമാൻഡ് നിൽപാട്. ഗ്രൂപൂക്കൾക്ക് അതീതമായി യോഗ്യതയുടെ അടിസ്ഥാനത്തിലാകണം സ്തനാർത്ഥിനിരണയമെന്നും ഹൈക്കമാൻഡ് കർഷക നിർദേശം നൽകിയിട്ടുണ്ട്.

ഡിസിസി പുനഃസംഘടനയും ചർച്ച ചെയ്തിട്ടുണ്ട്. അതേ സമയം ഉമ്മൻചാണ്ടിയുടെ രംഗപ്രവേശത്തോടെ ഏറ്റവും പ്രതിസന്ധിയിലാവുക രമേശ് ചെന്നിത്തല തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News