രാജ്യത്ത് എന്താണ് സംഭവിക്കുന്ന ത് എന്നതിനെക്കുറിച്ച് ഉത്തരം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥരാണ് : മഹുവ മൊയ്ത്ര

രാജ്യത്ത് എന്താണ് സംഭവിക്കുന്ന ത് എന്നതിനെക്കുറിച്ച് ഉത്തരം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥരാണ് : മഹുവ മൊയ്ത്ര

റിബ്ലിക് ടിവി സി.ഇ .ഒ അർണബ് ഗോ സ്വാമിയും ബാർക് സിഇഒ പാർഥോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ്പ് ചാറ്റ് ചോർന്നതിന് പിന്നാലെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ് . ബാലക്കോട്ട് സ്‌ട്രൈക്കുകളെക്കുറിച്ചും ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്നതിനെക്കുറി ച്ചും ടിവി അവതാരകനായ അർണബ് ഗോസ്വാമിക്ക് സർക്കാർ മുൻകൂട്ടി വിവരം നൽകിയെന്ന കാര്യം വ്യക്തമായതായി തൃണമൂൽകോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. രാജ്യത്ത് എന്താണ് സംഭവിക്കുന്ന ത് എന്നതിനെക്കുറിച്ച് ഉത്തരം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥ രാണെന്നും അവർ പറഞ്ഞു.

രാഷ്ട്രത്തിന് അറിയേണ്ടതുണ്ട്: എന്താണ് സംഭവിക്കുന്നത്? മോദി-ഷാ നമുക്ക് ഉത്തരം നൽകാൻ കടപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ഞാൻ മാത്രമാണോ?” എന്നാണ് മഹുവയുടെ ചോദ്യം.അർണാബും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും നടത്തിയെന്ന് പറയുന്ന ചാറ്റാണ് പ്രചരിക്കുന്നത്. പ്രശാന്ത് ഭൂഷണടക്കം പ്രമുഖർ പങ്കുവച്ച 500 ലേറെ പേജുള്ള വാട്സ് ആപ്പ് ചാറ്റ്. ട്വിറ്ററിനെ ഇളക്കിമറിക്കുകയാണ് അർണാബും പാർഥോ ദാസ് ഗുപ്തയും നടത്തിയതെന്ന് പറയപ്പെടുന്ന ഈ ചാറ്റ് വിവരങ്ങൾ.

അധോലോകനേതാവ് ദാവൂദിനെക്കുറിച്ചാണോ എന്ന ദാസ്ഗുപ്തയുടെ ചോദ്യത്തിന് ‘അല്ല സർ പാകിസ്ഥാന്‍, ചില വലിയ സംഭവങ്ങള്‍ നടക്കും’ എന്ന് അർണബ് മറുപടി പറയുന്നു. ഒരു നോർമല്‍ സ്ട്രൈക്കിനെക്കാളും വലുതായിരിക്കുമെന്നും അതേസമയം തന്നെ കശ്മീരിലും ചിലതൊക്കെ സംഭവിക്കുമെന്നും അർണബ് തുടർന്ന് പറയുന്നു.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം,പാകിസ്ഥാന്‍ നടത്തിയ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. 40 ഇന്ത്യന്‍ സൈനികർക്കാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇന്ത്യ പ്രത്യാക്രമണം നടത്താന്‍ പോകുന്നു എന്ന സൈനിക രഹസ്യം അർണബ് അറിഞ്ഞതെങ്ങനെ എന്നതാണ് വലിയ ചോദ്യമായി നിലനില്‍ക്കുന്നു. 2019 ഫെബ്രുവരി 23 ന് അർണബ് ദാസ്ഗുപ്തയ്ക്ക് അയച്ച വാട്ട്സ് ആപ്പ് സന്ദേശത്തില്‍ ‘ ഉടന്‍ തന്നെ വലിയ ചില സംഭവവികാസങ്ങള്‍ ഉണ്ടാകും’ എന്ന് പറയുന്നു.

ബലാക്കോട്ട് ആക്രമണത്തിന് പിറ്റേദിവസം ‘ഇതുതന്നെയല്ലേ താങ്കള്‍ സൂചിപ്പിച്ച വലിയ സംഭവം ?’ എന്ന ചോദ്യത്തിന് ‘ഇനിയും ചിലത് വരാനുണ്ട്’ എന്നും അർണബ് മറുപടി പറയുന്നു. രാജ്യസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദി സർക്കാരിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം ബലാക്കോട്ട് ആക്രമണം നടത്താന്‍പോകുന്നു എന്ന വിവരം റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് ദിവസങ്ങള്‍ക്കുമുമ്പ് തന്നെ അറിഞ്ഞിരുന്നുവെന്നത് വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

ബിജെപിയ്ക്കായി അർണാബും, അർണാബിനായി ബാർകും പ്രവർത്തിച്ചെന്ന് വ്യക്തമായെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. റേറ്റിംഗ് ഏജൻസിയാ ബാർക്കിന്‍റെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കാനായി കഴിഞ്ഞ വർഷം ട്രായ് ചില നി‍ർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഇത് തിരിച്ചടിയാകുമെന്നും സഹായിക്കണമെന്നും അർണാബിനോട് ആവശ്യപ്പെടുന്ന ഭാഗമാണ് കൂടുതൽ വിവാദം.

ബാർക് അർണാബിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് പാർഥോ ദാസ് ഗുപ്ത പറയുന്നു.
ട്രായുടെ ഇടപെടൽ തടയാൻ പ്രധാനമന്ത്രിയുടെ സഹായം അർണാബും ഉറപ്പ് നൽകുന്നു.
രാഷ്ട്രീയമായി തീരുമാനമുണ്ടാക്കാവുന്ന തിരിച്ചടി എ എസ് എന്നൊരാളെ ബോധ്യപ്പെടുത്തണമെന്ന് പാ‌ർഥോ ദാസ് പറയുന്നുണ്ട്. ഇത് അമിത് ഷായെ ഉദ്ദേശിച്ചാണെന്നാണ് ഒരു വാദം.

ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം ഒഴിവാക്കുന്ന കാര്യം അർണാബിന് നേരത്തെ ചോർന്ന് കിട്ടിയെന്ന സൂചനയും ചാറ്റുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News