സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വണ്ടൂർ കാഞ്ഞിരംപാടത്തെ സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്ന കിണറ്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.

അരീക്കോട് കാവനൂർ സ്വദേശി ശാന്തകുമാരി(42)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കിണറ്റിൽ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് ഒരു ദിവസത്തിലേറെ പഴക്കമെന്നു പോലീസ് നിഗമനം. വണ്ടൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News