നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം ; ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി കാര്‍ഡ്

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി കാര്‍ഡ് ലഭിക്കും. ഐഡി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും ഫോട്ടോ പുതിയത് ചേര്‍ക്കുന്നവര്‍ക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

ആവശ്യമുള്ളവ

1. വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ
3. ആധാര്‍ കാര്‍ഡ്
4. ഫോണ്‍ നമ്പര്‍
5. ഐഡി കാര്‍ഡ് (വീട്ടിലെ ആരുടെയെങ്കിലും,അല്ലെങ്കില്‍ അയല്‍ക്കാരുടെ )
6. ഫോട്ടോ

ഐഡി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക്, ഫോട്ടോ പുതിയത് ചേര്‍ക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. അതിനായുള്ള അവസാന തീയതി : 30/01/2021. 2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കക്കേണ്ടതാണ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30.

വോട്ടര്‍ പട്ടിക പരിശോധിക്കാനുള്ള ലിങ്ക് : https://electoralsearch.in/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News