കെ.വി.വിജയദാസ് എം.എല്‍.എയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: പാലക്കാട് കോങ്ങാട് എം.എല്‍.എ കെ.വി.വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണ്. ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, ജനോപകാരപ്രദമായ ധാരാളം സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ നേതൃനിരയില്‍ എത്തിയ ആളാണ് അദ്ദേഹമെന്നും സ്പീക്കര്‍ അറിയിച്ചു.

സഹകരണ പ്രസ്ഥാനത്തിനും, സഹകരണ ബാങ്കുകളുടെ വളര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിയ സംഭാവന സ്തുത്യര്‍ഹമാണ്. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനെന്ന പോലെ പാര്‍ട്ടിയ്ക്കും നാടിനു തന്നെയും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News