
കേരള നിയമ സഭയുടെ വിവിധ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദൃശ്യമാധ്യമ വിഭാഗത്തിലുള്ള ആര്‍ ശങ്കരന്‍ നാരായണന്‍ തമ്പി അവാര്‍ഡ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനില്‍ നിന്നും ബിജു മുത്തത്തി ഏറ്റുവാങ്ങി.
കൈരളി ന്യൂസില്‍ സംപ്രേഷണം ചെയ്ത കേരള എക്സ്പ്രസിലെ ‘നിഴല്‍ ജീവിതം’ എന്ന എപ്പിസോഡിനാണ് അവാര്‍ഡ്. അമ്പതിനായിരം രൂപയും ശില്പവും ഫലകവുമാണ് അവാര്‍ഡ്.
കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനും കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡിനും പിന്നാലെ ഒരു വര്‍ഷത്തിനുള്ളില്‍ കേരള എക്സ്പ്രസിന് ലഭിക്കുന്ന മൂന്നാമത്തെ അവാര്‍ഡാണിത്.
നിയമ സഭാ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍, വൈദ്യുതി മന്ത്രി എംഎം മണി, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, കവി വി മധു സൂദനന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here