നിക്ഷേപത്തട്ടിപ്പ്‌: ഖമറുദീനെ ആറ് കേസിൽ കൂടി റിമാൻഡ് ചെയ‌്തു

മുസ്ലിംലീഗ‌് നേതാവ‌് എം സി ഖമറുദീൻ എംഎൽഎയെ ആറ്‌ കേസിൽ കൂടി ഹൊസ‌്ദുർഗ‌് ജുഡീഷ്യൽ ഫസ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട്‌‌ കോടതി (ഒന്ന‌്) റിമാൻഡുചെയ‌്തു. മൂന്ന്‌ കേസുകളിൽ ഖമറുദ്ദീൻ നൽകിയ ജാമ്യഹർജി കാസർകോട‌് സിജെഎം കോടതി വിധിപറയാൻ മാറ്റി.

ഫാഷൻ ഗോൾഡ‌് നിക്ഷേപത്തട്ടിപ്പിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് എം സി ഖമറുദീൻ എംഎൽഎ. ഹൊസ‌്ദുർഗ‌് കോടതിയിൽ ഖമറുദ്ദീനെതിരെ 87 കേസുണ്ട്‌. 37 കേസിൽ ജാമ്യം അനുവദിച്ചു.

കേസിൽ രണ്ടാം പ്രതി ടി കെ പൂക്കോയതങ്ങൾ ഒളിവിൽ പോയിട്ട‌് ഒന്നര മാസം പിന്നിട്ടു. തട്ടിപ്പുകേസിൽ കൂട്ടുപ്രതിയും ജനറൽ മാനേജരുമായ സൈനുൽ ആബിദിന‌് ഹൊസ‌്ദുർഗ‌് കോടതി ജാമ്യം അനുവദിച്ചു.

ചന്തേര പൊലീസ‌് രജിസ്റ്റർചെയ‌്ത ഒരു കേസു മാത്രമേ സൈനുൽ ആബിദിനെതിരെ ഹൊസ‌്ദുർഗ‌് കോടതിയിൽ നിലവിലുള്ളൂ. മറ്റ്‌ കോടതികളിലേതുൾപ്പെടെ ഏഴ്‌ കേസിൽ ഇയാൾ പ്രതിയാണ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News