വീണ്ടും ഇടതുഭരണം വരും; എൽഡിഎഫിന് 41.6 ശതമാനം വോട്ട്; ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായി വിജയന്; എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സർവെ ഫലം പുറത്ത്

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവെ ഫലം.
കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ അഭിപ്രായ സർവെയാണ് കേരളത്തിൽ വീണ്ടും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. എബിപി ന്യൂസ്, സി-വോട്ടറുമായി ചേർന്ന് നടത്തിയ അഭിപ്രായ സർവെ ഫലത്തിലാണ് ഇടതുവിജയം പ്രവചിച്ചിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ ഏഴ് ശതമാനം വോട്ട് എൽഡിഎഫിന് ലഭിക്കുമെന്നാണ് അഭിപ്രായ സർവെ ഫലം പറയുന്നത്.

എൽഡിഎഫിന് 41.6 ശതമാനം വോട്ടും യുഡിഎഫിന് 34.6 ശതമാനം വോട്ടും ലഭിക്കുമെന്നും സർവെ ഫലം പറയുന്നു.

സീറ്റുകളുടെ എണ്ണത്തിൽ എൽഡിഎഫ് ശരാശരി 85 ഉം യുഡിഎഫ് ശരാശരി 53 ഉം നേടുമെന്നും സർവെ ഫലം പറയുന്നു.

അടുത്ത മുഖ്യമന്ത്രി ആരായിക്കുമെന്ന ചോദ്യത്തിന് 47 ശതമാനം ആളുകൾ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചപ്പോൾ 22 ശതമാനം പേരാണ് മുതിര്‍ന്ന ഉമ്മന്ചാണ്ടിയെ പിന്തുണച്ചതെന്നും സർവെ ഫലം പറയുന്നു

അതേസമയം ബിജെപിക്ക് കാര്യമായ വളർച്ചയുണ്ടാകില്ലെന്നാണ് അഭിപ്രായ സർവെ ഫലം വ്യക്തമാക്കുന്നത്. ബിജെപിക്ക് 2021 ൽ 15.3 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ 2016 ൽ 2.8 ശതമാനം വോട്ട് മാത്രം ലഭിച്ച മറ്റ് സ്വതന്ത്ര പാർട്ടികൾ ഇത്തവണ 8.5 ശതമാനത്തോളം വോട്ട് നേടുമെന്നും അഭിപ്രായ സർവെ ഫലത്തിൽ പറയുന്നു.

കേരളത്തിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസാം, പുതുച്ചേരി എന്നിവടങ്ങളിലെ അഭിപ്രായ സർവെ ഫലവും പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News