കെപിസിസി അപ്രസക്തം എന്ന് തെളിഞ്ഞു; ഉമ്മൻ ചാണ്ടിയുടെ വരവ് എൽഡിഎഫിന്റെ ഭരണത്തുടർച്ചക്ക് വെല്ലുവിളി ആകില്ല: എ വിജയരാഘവൻ

കെപിസിസി അപ്രസക്തം എന്ന് തെളിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.

ഉമ്മൻ ചാണ്ടിയും സംഘവും ദില്ലിക്ക് പോയത് കൊണ്ടോ, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കിയത് കൊണ്ടോ കോൺഗ്രസ് രക്ഷപ്പെടില്ലെന്നും ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച് ജനങ്ങൾക്ക് മുന്നിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി വന്നാൽ സോളാർ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. വർഗീയത ശക്തിപ്പെടുത്താൻ മാത്രമേ ഉമ്മൻചാണ്ടിയുടെ വരവോടെ സാധിക്കുകയുള്ളൂ. എൽഡിഎഫിന്റെ ഭരണത്തുടർച്ചക്ക് ഉമ്മൻ ചാണ്ടിയുടെ വരവ് വെല്ലുവിളി ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News