ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍ ; ബാല്‍കിയുടെ പുതിയ ചിത്രത്തില്‍ ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രമായി താരം

ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആര്‍. ബാല്‍കിയുടെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞുവെന്നും പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയെന്നും ബാല്‍കി വ്യക്തമാക്കി. ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രങ്ങളില്‍മാണ് ദുല്‍ഖറിന്റേതെന്നു ഒരു സമൂഹമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാല്‍കി പറയുന്നു. നിര്‍മ്മാണവും ബാല്‍കി തന്നെയാകും.

മിഷന്‍ മംഗള്‍, പാഡ്മാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആര്‍. ബാല്‍കി ഒരുക്കുന്ന പുതിയ ചിത്രമാണിത്. ലോക്ഡൗണ്‍ കാലത്ത് ഉരുത്തിരിഞ്ഞ ആശയമാണ് ഈ ചിത്രത്തിലേക്കെത്തിച്ചത്. ഇതിലെ കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ ദുല്‍ഖര്‍ ആണ് എന്ന തോന്നലാണ് പ്രൊജക്ടില്‍ ദുല്‍ഖറിനെ നായകനാക്കാന്‍ തീരുമാനിച്ചത്.

ചിത്രത്തിലെ നായികയെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചിത്രം ഉടന്‍ തന്നെ ഔദ്യോഗകമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2018 ല്‍ കര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡിലെത്തുന്നത്. 2019ല്‍ ദ സോയ ഫാക്ടര്‍ എന്ന ബോളിവുഡ് സിനിമയില്‍ നായകനായും ദുല്‍ഖര്‍ എത്തി. ദുല്‍ഖറിന്റെ കുറുപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഹേയ് സിനാമിക എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ദുല്‍ഖര്‍ ഒടുവില്‍ പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here