മെഗാസ്റ്റാര്‍ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായെത്തുന്ന ‘വണ്‍’ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ഏപ്രില്‍ അവസാനത്തോടെ ചിത്രം റിലീസാകുമെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ക്ലൈമാക്‌സില്‍ മമ്മൂട്ടിയുടെ ഭാഗം ഇനിയും ചിത്രീകരിക്കാന്‍ ബാക്കിയുണ്ട്്. കോവിഡ് പ്രതിസന്ധിമൂലം ഷൂട്ട് നീണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയോട് സംസാരിച്ചെന്നും ഈ മാസം അവസാനത്തോടെ തന്നെ വണിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും സംവിധായകന്‍ പറഞ്ഞു. മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്ക് സിനിമ കടക്കല്‍ ചന്ദ്രന്റെ ലുക്കിനെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് അത്തരത്തില്‍ ബാധിക്കാത്ത വിധത്തിലാണ് ചിത്രീകരണം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തിന്റെ ഭാഗമാകും മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കും. വണിന് തിരക്കഥ രചിച്ചിരിക്കുന്നത് ബോബിയും സഞ്ജയും ചേര്‍ന്നാണ. നിമിഷ സജയന്‍, ജോജു ജോര്‍ജ്, മുരളി ഗോപി, സിദ്ദിഖ്, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ‘കടക്കല്‍ ചന്ദ്രന്‍’ മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നെഴുതിയ പോസ്റ്റര്‍ മുന്‍പ് പുറത്തുവിട്ടിരുന്നു.
ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കുമെന്നും സന്തോഷ് വിശ്വനാഥ് വ്യക്തമാക്കി. ഏറെ സന്തോഷത്തോടെയാണ് മമ്മൂട്ടി കഥ കേട്ടത്. പ്രത്യേകിച്ച് മലയാളത്തില്‍ ഒരു മുഖ്യമന്ത്രിയായി അഭിനയിക്കുന്നത് സന്തോഷം നല്‍കുന്നുവെന്നും മമ്മൂക്ക പറഞ്ഞതായി സംവിധായകന്‍ പറഞ്ഞു. തമിഴ് ചിത്രമായ മക്കള്‍ ആച്ചിയില്‍ ഒരു തവണ മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രിയായി അഭിനയിച്ചത്.
Get real time update about this post categories directly on your device, subscribe now.