അന്തരിച്ച കോങ്ങാട്‌ എംഎൽഎ കെ വി വിജയദാസിന്‌ ആദരാഞ്‌ജലി അർപ്പിച്ച് നിയമസഭ

അന്തരിച്ച കോങ്ങാട്‌ എംഎൽഎ കെ വി വിജയദാസിന്‌ നിയമസഭ ആദരാഞ്‌ജലിയർപ്പിച്ചു. മികച്ച സമാജികനും ലാളിത്യം നിറഞ്ഞ വ്യക്തിയുമായിരുന്നു വിജയദാസെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

ജനങ്ങളിലൊരാളായി എന്നും മുൻപന്തിയിൽ നിന്നയായാളാണ്‌ കെ വി വിജയദാസെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് വിജയദാസിന്‍റെ അകാലവിയോഗം.

മനുഷ്യസ്‌നേഹിയായ പൊതുപ്രവർത്തകനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. തുടർന്ന കക്ഷി നേതാക്കളുടെ അനുസ്മരണത്തോടെ സഭ ഇന്നത്തെയ്ക്ക് പിരിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News