പഴയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച് ജഗതി ശ്രീകുമാര്‍

ജഗതി ശ്രീകുമാറിന്റെ പേജില്‍ പങ്കുവച്ച ചിത്രം ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. വാഹനാപകടത്തിന് ശേഷം ജഗതിശ്രീകുമാര്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നാം കണ്ടിട്ടില്ല. വീല്‍ചെയറിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. പക്ഷേ, കഴിഞ്ഞദിവസം പങ്കുവെച്ച ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ജഗതിയുടെ ചിത്രം പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നു. പഴയ ജീവിതത്തിലേക്ക് തിരിച്ചുവരവായാണ് ആരാധകര് ചിത്രത്തെ നോക്കിക്കാണുന്നത്.

എട്ട് വര്‍ഷമായി ബിഗ് സ്‌ക്രീനില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണെങ്കിലും തന്റെ സിനിമകളിലൂടെ ജഗതി ഇന്നും മലയാളിമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. മലയാളികളുടെ മനസില്‍ ജഗതിക്കുള്ള സ്ഥാനം വെളിവാക്കുന്ന അവസരമായിരുന്നു ഈയിടെ കടന്നുപോയ അദ്ദേഹത്തിന്റെ 70-ാം പിറന്നാള്‍. എട്ട് വര്‍ഷത്തിനിപ്പുറവും അദ്ദേഹം സ്‌ക്രീനിലേക്ക് തിരിച്ചുവരുന്നതിനായുള്ള കാത്തിരിപ്പും ആരാധകര്‍ക്കും മലയാള സിനിമാലോകത്തിനുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here