കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ചു

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ചു.മുൻ എംഡി കെ എ രതീഷ് ,INTUC സംസ്ഥാന അധ്യക്ഷന്‍ ആർ ചന്ദ്രശേഖരൻ, കരാറുകാരനായ ജയ്മോൻ ജോസഫ് എന്നിവർ പ്രതികൾ .പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ

2006 മുതല്‍ 2015 വരെയുളള കാലയളവില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന് വേണ്ടി തോട്ടണ്ടി വാങ്ങിയ സംഭവത്തില്‍ കരാറുകാരന്‍ അമിതലാഭം ഉണ്ടാക്കായെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡി എംഡി കെ എ രതീഷ് ,INTUC സംസ്ഥാന അധ്യക്ഷന്‍ ആർ ചന്ദ്രശേഖരൻ, കരാറുകാരനായ ജയ്മോൻ ജോസഫ് എന്നീവരാണ് പ്രതികള്‍. .പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പ് ഒഴിവാക്കി.

പ്രോസിക്യൂഷൻ അനുമതി ഇല്ലാത്തതിനാലാണ് ഒഴിവാക്കിയത്.പ്രതികള്‍ക്കെതിരെ അ‍ഴിമതി നിരോധന നിയമം ചുമത്തണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ തീര്‍പ്പ് വരേണ്ടതുണ്ട്. സെൻട്രൽ വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങളും പർച്ചേസ് വ്യവസ്ഥകളും അട്ടിമറിച്ചു ചെയർമാനും എംഡിയും കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡേഴ്സിനു തോട്ടണ്ടി കരാറുകൾ നൽകി. ഇതു കോർപറേഷനു കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ ആണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News