‘ഇടപെട്ട മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തി’; കെ വി വിജയദാസിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് എം ബി രാജേഷ്

കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് എം ബി രാജേഷ്. ഇടപെട്ട മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് കെ വി വിജയദാസ് എംഎല്‍എ എന്ന് എം ബി രാജേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

താന്‍ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയും അദ്ദേഹം എലപ്പുള്ളി ലോക്കൽ സെക്രട്ടറിയുമായ കാലം മുതലുള്ള ബന്ധമാണ് തങ്ങള്‍ തമ്മിലെന്നും ഒടുവില്‍ കൊവിഡ് ബാധിതനായി ചികിത്സ തേടിയപ്പോ‍ള്‍ കൊവിഡ് ബാധിതനായി അതേ ആശുപത്രിയില്‍ താനും ഉണ്ടായിരുന്നുവെന്നും എം ബി രാജേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

സ: വിജയദാസുമായി ഇരുപത്തിയഞ്ചു വർഷത്തെ ബന്ധമാണുള്ളത്. ഞാൻ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയും അദ്ദേഹം എലപ്പുള്ളി ലോക്കൽ സെക്രട്ടറിയുമായ കാലം മുതലുള്ള ബന്ധം.പിന്നീട് പാർട്ടി ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഒരുമിച്ച് പ്രവർത്തിച്ചു. അദ്ദേഹം ജില്ലാ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡൻ്റും കോങ്ങാട് എം.എൽ എ യുമായി. കർഷക പ്രസ്ഥാനവും സഹകരണ പ്രസ്ഥാനവുമായിരുന്നു അദ്ദേഹത്തിൻ്റെ ഇതര പ്രവർത്തന മേഖലകൾ. ഇടപെട്ട മേഖലകളിലെല്ലാം അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കേ മീൻ വല്ലം മിനി ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ടു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ജലവൈദ്യുത പദ്ധതിയുമായി വന്നത് എന്ന് തോന്നുന്നു. അത് ലറ്റിക്സ് നഴ്സറി എന്ന് വിശേഷിപ്പിക്കാവുന്ന പറളിയിൽ സിന്തറ്റിക് ട്രാക്ക് നടപ്പാക്കാൻ നേതൃത്വം കൊടുത്തത് എം.എൽ.എ ആയപ്പോൾ.കാഞ്ഞിരപ്പുഴ ടൂറിസം പദ്ധതി പോലുള്ള വികസന ആശയങ്ങൾ വേറെയും. ജനപ്രതിനിധി എന്ന നിലയിൽ വിജയദാസിൻ്റെ ഈ സംഭാവനകളെല്ലാം എന്നും ഓർമ്മിക്കപ്പെടുന്നവയാണ്.

കോവിഡ് ബാധിതനായി ഞാൻ ആശുപത്രിയിലായി ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് അതേ അസുഖം ബാധിച്ച് അദ്ദേഹവും ജില്ലാ ആശുപത്രിയിലെത്തുന്നത്. മറ്റ് രോഗങ്ങൾ പലതും ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിൻ്റെ സ്ഥിതി വളരെ ഗുരുതരമായി. തുടർന്ന് തൃശൂർ മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരു ഘട്ടത്തിൽ കോവിഡ് നെഗറ്റീവായി, ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് റൂമിലേക്ക് മാറ്റിയിരുന്നതാണ്. അത്ഭുതകരമായി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ എല്ലാവരും ആശ്വസിച്ചു. എന്നാൽ അപ്രതീക്ഷിതമായി സ്ട്രോക്കുണ്ടായി. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും നില വീണ്ടും അതീവ ഗുരുതരമായി. ഇന്ന് വൈകുന്നേരത്തോടെ കാർഡിയാക് അറസ്റ്റും സംഭവിച്ചു.

അകാലത്തിലാണ് വിജയദാസിൻ്റെ വിയോഗം. സി.പി.ഐ (എം)നും കർഷക പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് ഈ വേർപാട്. സഖാക്കളുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.
ലാൽസലാം സ: വിജയദാസ്

സ: വിജയദാസുമായി ഇരുപത്തിയഞ്ചു വർഷത്തെ ബന്ധമാണുള്ളത്. ഞാൻ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയും അദ്ദേഹം എലപ്പുള്ളി ലോക്കൽ…

Posted by MB Rajesh on Monday, 18 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News