കടയ്ക്കാവൂർ പീഡനകേസ്; അമ്മയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാൻ മാറ്റി

കടയ്ക്കാവൂർ പീഡനകേസിലെ അമ്മയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും കോടതി നിർദ്ദേശം നല്‍കി.

അതേസമയം അമ്മക്കെതിരെ തെളിവുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നും അമ്മയുടെ മൊബൈൽ ഫോണിൽ നിന്നും തെളിവുകൾ ലഭിച്ചെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

കുടുംബ പ്രശ്നം മാത്രമല്ല, ആരോപണത്തിന് കാരണം എന്നും അമ്മ കുട്ടിക്ക് ചില മരുന്നുകൾ നൽകിയിരുന്നതായും ഈ മരുന്നുകൾ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News