അഭയാ കേസ്; ഫാദർ തോമസ് എം കോട്ടൂരിന്‍റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; വാദം പിന്നീട്

അഭയ കേസ് ഫാദർ തോമസ് എം കോട്ടൂരിന്‍റെ അപ്പിൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കോടതി പിന്നീട് വാദം കേൾക്കും
സി ബി ഐ കോടതി വിധി റദ്ദാക്കണമെന്നാണ് കോട്ടൂരിന്‍റെ ആവശ്യം. ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫാ. തോമസ് കോട്ടൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് ഫാദർ കോട്ടൂർ അപ്പീൽ സമർപ്പിച്ചത്.

രാജുവിന്‍റെ മൊ‍ഴി വിശ്വസനീയമല്ലെന്നും തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തെറ്റായ നിഗമനത്തില്‍ എത്തിയതെന്നുമാണ് ആരോപണം.

തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ള വിധിയല്ല വിചാരണക്കോടതിയുടേതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് അപ്പീലില്‍ ആരോപിക്കുന്നു. കേസിലെ പ്രധാന സാക്ഷിയായി സിബിഐ കണ്ടെത്തിയ അടയ്ക്ക രാജുവിന്‍റെ മൊ‍ഴികള്‍ വിശ്വസനീയമല്ലെന്നും ഫാ.തോമസ് കോട്ടൂര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News