മുംബൈയിൽ വാക്‌സിൻ സ്വീകരിച്ച ഡോക്ടർക്ക് പ്രതികൂല ലക്ഷണങ്ങൾ; മഹാരാഷ്ട്രയിൽ 280 പേർക്ക് പ്രതികൂല ഫലം

മുംബൈയിലെ വി എൻ ദേശായി ഹോസ്പിറ്റലിൽ ജനുവരി 16 ന് കുത്തിവയ്പ്പ് നടത്തിയ ഡോ. ജയരാജ് ആചാര്യയാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നഗരത്തിൽ വാക്സിനേഷനായി നിയുക്തമാക്കിയ 10 കേന്ദ്രങ്ങളിലൊന്നാണ് വി എൻ ദേശായി ഹോസ്പിറ്റൽ. രോഗപ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് ഡോ ആചാര്യയ്ക്ക് പ്രതികൂല ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. പനിയും തലകറക്കവും ഉണ്ടെന്ന് പരാതിപ്പെട്ട അദ്ദേഹത്തെ വിഎൻ ദേശായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മുൻകരുതൽ നടപടിയായാണ് ആചാര്യയെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്ന് അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സുരേഷ് കകാനി പറഞ്ഞു. വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രതികൂല ലക്ഷണങ്ങളാണ് പ്രകടമായതെന്നും എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

മഹാരാഷ്ട്രയിൽ ആദ്യ ദിവസത്തെ വാക്‌സിനേഷനിൽ 280 ലധികം പ്രതികൂല ഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി ഡോ. ആചാര്യ അറിയിച്ചു. വാക്സിൻ സുരക്ഷിതമാണെന്ന് ഉറപ്പു നൽകിയ ആചാര്യ വാക്സിനേഷനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉറപ്പ് നൽകി. അസുഖം ഭേദമായ ഡോ ആചാര്യയെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News