മുല്ലപ്പള്ളിയ്ക്കെതിരെ മുരളീധരന്‍റെ ഒളിയമ്പ്

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍. കെപിസിസി അധ്യക്ഷനായതിനാലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇപ്പോള്‍ മത്സരിക്കുന്നെങ്കില്‍ അതില്‍ ഇരട്ടത്താപ്പില്ലെ എന്ന് മുരളീധരന്‍ ചോദിച്ചു. മുല്ലപ്പള്ളി അന്ന് ഒഴിഞ്ഞതിനാലാണ് തനിക്ക് വടകരയില്‍ മത്സരിക്കേണ്ടിവന്നതെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പള്ളി മാറി നിന്നപ്പോള്‍ പകരം ആര് എന്ന ചര്‍ച്ച വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ മത്സരിച്ചത്- അദ്ദേഹം
വ്യക്തമാക്കി.

വടകര ലോക്‌സഭ മണ്ഡലത്തിന് കീഴിലെ ഏതെങ്കിലും നിയമസഭ മണ്ഡലത്തില്‍ മുല്ലപ്പള്ളി മത്സരിക്കുമെങ്കില്‍ താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും എന്നാല്‍ മറ്റെവിടെയങ്കിലുമാണെങ്കില്‍ പ്രചാരണത്തിന് പോകില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

നിയമസസഭയിലേക്ക് മത്സരിക്കുന്നതിന് മുല്ലപ്പള്ളിക്കനുകൂലമായി ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

നിലവില്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള നീക്കമാണ് മുല്ലപ്പള്ളി നടത്തുന്നത്. അതേസമയം, കല്‍പ്പറ്റ സീറ്റുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളിക്കെതിരെ മുസ്ലീം ലീഗും രംഗത്ത് വന്നു. മുല്ലപ്പള്ളിയെ അംഗീകരിക്കാനാവില്ലെന്ന് ലീഗ്‌ വ്യക്തമാക്കി. കൽപ്പറ്റ സീറ്റ് കോൺഗ്രസിന്റേതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ലീഗ്‌ ജില്ലാ സെക്രട്ടറി യഹ്യാഖാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News