കോവിഡ് വാക്സിനുമായുളള അടുത്ത വിമാനം 20ന് കൊച്ചിയിൽ എത്തും; വാക്സിൻ വിതരണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

കോവിഡ് വാക്സിനുമായുളള അടുത്ത വിമാനം 20ന് കൊച്ചിയിൽ എത്തും. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് മേഖലകളിലേയ്ക്കുള്ള വാക്സിനാണ് എത്തുക. 22 ബോക്സ് വാക്സിനാണ് രാവിലെ 11.15ന് നെടുമ്പാശ്ശേരിയിൽ എത്തിക്കുക.

12 ബോക്സ് എറണാകുളത്തിനും 9 ബോക്സ് കോഴിക്കോടിനും 1 ബോക്സ് ലക്ഷദ്വീപിലേക്കും എത്തിക്കും.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചര്‍.

കൂടുതൽ പേർ പോർട്ടലിൽ റജിസ്റ്റർ ചെയ്യുമ്പോൾ ചില പ്രശ്നങ്ങളുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഒരു നിർദ്ദേശവും ഇന്ന് രാവിലെ വരെ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ റജിസ്റ്റർ ചെയ്തവരിൽ 75 % പേർക്കും വാക്സിൻ നൽകിയതായി മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here