‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല’: കെ സുധാകരന്‍

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ലെന്ന് കെ സുധാകരന്‍.

കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തിന് വേണ്ടി ആറ്റുനോറ്റിരുന്നിട്ടില്ലെന്നും താൽക്കാലിക അധ്യക്ഷനാക്കാൻ ഒരു ധാരണയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തംഗ പ്രചാരണ കമ്മിറ്റിയിലെ അംഗമാണ് താനെന്നും കേരളത്തിലുടനീളം പ്രചാരണം നടത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തുന്നത് ആത്മവിശ്വാസത്തോടെയാണെന്നും അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും സുധാകരന്‍ പറഞ്ഞു

തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പോയില്ല. മുല്ലപ്പള്ളി ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വാർത്തകൾ തെറ്റാണെന്നും മുല്ലപ്പള്ളി മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും സുധാരകരന്‍ കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തില്‍ കെ സുധാകരനെ താൽക്കാലിക അധ്യക്ഷ ഹൈക്കമാന്‍ഡിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News