താണ്ഡവിനെതിരെ വര്‍ഗീയത അഴിച്ചുവിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍

മുംബൈ: ആമസോണ്‍ പ്രൈം സീരിസ് താണ്ഡവിനെതിരെ വര്‍ഗീയത അഴിച്ചുവിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍. ഹിന്ദുത്വ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് താണ്ഡവിനെതിരെ ബി.ജെ.പി വ്യാപകമായി പ്രചരണം അഴിച്ചുവിടുകയാണ്. താണ്ഡവിനെതിരെ പരാതി നല്‍കിയതിനു പിന്നാലെ ബി.ജെ.പി ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പ്രചരണവും തുടങ്ങി. പ്രചരണത്തിന്റെ ഭാഗമായി ബിജെപി ആരംഭിച്ച ‘ഹിന്ദു ബോയിക്കോട്ട് ആമസോണ്‍’ എന്ന ഹാഷ്ടാഗ് ട്രെന്റിംഗ് ആക്കിയിരിക്കുകയാണ് ബി.ജെ.പിയും ഹിന്ദുത്വ ഗ്രൂപ്പുകളും.

താണ്ഡവ് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതായി ചിത്രീകരിച്ച് ‘നിങ്ങള്‍ ഒരു ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുന്നുവെങ്കില്‍ ബോയിക്കോട്ട് ആമസോണ്‍ എന്നെഴുതി നിങ്ങളുടെ മതത്തെ ആദരിക്കു, ഒരു വെബ് സീരീസ് നിരോധിച്ചതുകൊണ്ട് കാര്യമില്ല ഒ.ടി.ടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം ഞാന്‍ ഹിന്ദുവാണ്, ആമസോണ്‍ ബോയിക്കോട്ട് ചെയ്യുന്നു, നിങ്ങളോ?’ എന്നിങ്ങനെ തികച്ചും വര്‍ഗ്ഗീയത കലര്‍ന്ന ട്വീറ്റുകളാണ് #HinduBoycottAmazon എന്ന ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.

ബിജെപിയുടെ പരാതിയില്‍ താണ്ഡവ് സീരിസിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍കേസ് എടുത്തിട്ടുണ്ട്.
താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ റാം കഥം നല്‍കിയ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ നിന്നും വാര്‍ത്ത വിനിമയമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News