ദുബായ്, ജനുവരി 2021: ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റുമായി (DFRE) സഹകരിച്ച് നടക്കുന്ന ദുബായ് ഗോള്‍ഡ് & ജ്വല്ലറി ഗ്രൂപ്പിന്റെ ‘നോണ്‍-സ്റ്റോപ്പ് വിന്നിംഗ്’ ജ്വല്ലറി ക്യാമ്പയിന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഷോപ്പിംഗ് നടത്തുന്നതിന് ഒരു പ്രധാന ആകര്‍ഷണമായി മാറുന്നത് ഈ വര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഗ്രൂപ്പിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നു.
സീസണിന്റെ ആദ്യ 30 ദിവസങ്ങളില്‍തന്നെ ആയിരകണക്കിനു പേര്‍ പങ്കെടുത്ത ഗോള്‍ഡ് ക്യാമ്പയിന്‍ ഈ മേഖലയുടെ വീണ്ടെടുപ്പിനുള്ള പ്രധാന ഉത്തേജകമായി മാറുകയാണ്. ഇതുവരെ, 60 ഭാഗ്യശാലികള്‍ 15 കിലോ സ്വര്‍ണം സമ്മാനമായി നേടി. 40 ഭാഗ്യശാലികള്‍ക്ക് ഇപ്പോഴും 10 കിലോ സ്വര്‍ണംവരെ നേടാന്‍ അവസരവുമുണ്ട്.
എല്ലാ വര്‍ഷത്തെയും പോലെ DGJG ക്യാമ്പയിന്‍ DSF ന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ്, മാത്രമല്ല ഇത് ഉപഭോക്താക്കള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ഏറെ ഗുണകരവുമാണ്.
‘ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു കിലോഗ്രാം സ്വര്‍ണം നേടുന്നതിനുള്ള മികച്ച അവസരം ഒരുക്കുന്നതിലൂടെ, ഈ വര്‍ഷത്തെ DSF സ്വര്‍ണ്ണാഭരണ ഉപഭോക്താക്കള്‍ക്ക് ആവേശകരമായ സമയമാണ്. തദ്ദേശീയരും വിനോദസഞ്ചാരികളും ഗോള്‍ഡ് സ്റ്റോറുകളില്‍ വന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് ഞങ്ങള്‍ കാണുകയുണ്ടായി. സ്വര്‍ണം എല്ലായ്പ്പോഴും ഏറ്റവും മികച്ച നിക്ഷേപമാണ്, കൂടാതെ DSF സമയത്ത് ലഭിക്കുന്ന അവസരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതി കൂടുതല്‍ സവിശേഷവും അവിസ്മരണീയവുമായി തീര്‍ക്കുന്നു. എല്ലാ വിജയികളെയും ഞാന്‍ അഭിനന്ദിക്കുകയാണ്, ഒപ്പം വിജയത്തിനായി എല്ലാ ജ്വല്ലറി ഉപഭോക്താക്കള്‍ക്കും ആശംസയും നേരുന്നു’ – ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തവഹീദ് അബ്ദുള്ള പറഞ്ഞു.
ദുബായിലെ 175-ലധികം സ്റ്റോറുകളും ദുബായ് ഡ്യൂട്ടി ഫ്രീ ജ്വല്ലറി റീട്ടെയില്‍ ഔട്ട്ലെറ്റുകളും DSF ന്റെ 26-ാം പതിപ്പിന്റെ പ്രത്യേക പ്രമോഷനായി ഒത്തുചേരുമ്പോള്‍ അത് ദുബായുടെ സ്വര്‍ണ്ണനഗരമെന്ന പേരിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
‘ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ എല്ലായ്പ്പോഴും ദുബായിലെ സ്വര്‍ണ്ണവ്യാപാരത്തിന്റെ ഏറ്റവും വലിയ വില്‍പ്പന സീസണാണ്. ഇതുവരെയുള്ള ഞങ്ങളുടെ പ്രമോഷന്‍ പദ്ധതികള്‍ വളരെ നന്നായി സ്വീകരിക്കപ്പെടുന്നുണ്ട്. കൂടാതെ, നിലവിലെ സ്വര്‍ണ്ണ വില ഉപഭോക്താക്കള്‍ക്ക് അനുകൂലവുമാണ്. DSF ല്‍ പങ്കെടുത്ത ചില ഔട്ട് ലെറ്റുകള്‍ 22-30 ശതമാനം വരെ ഉയര്‍ന്ന വില്‍പ്പന നടത്തിയത് കാണാന്‍ സാധിക്കുകയുണ്ടായി. നിലവിലെ സ്വര്‍ണ്ണ വില തീര്‍ച്ചയായും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിക്ഷേപസാധ്യതകള്‍ തുറക്കുന്നു.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ദൈനംദിന നറുക്കെടുപ്പിനു പുറമെ, DSF ന്റെ അവസാന ദിവസമായ ജനുവരി 30ന് നടക്കുന്ന മെഗാനറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് വിജയിക്കാന്‍ രണ്ടാമതും അവസരം ലഭിക്കുന്നു. പങ്കെടുക്കുന്ന ഏതെങ്കിലും ചില്ലറവില്‍പ്പനക്കാരില്‍നിന്ന് 500 ദിര്‍ഹം വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നതിലൂടെ നറുക്കെടുപ്പ് കൂപ്പണുകള്‍ കരസ്ഥമാക്കുക. പങ്കെടുക്കുന്ന ഔട്ട്ലെറ്റുകള്‍ക്ക് പുറമേ, ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ ഒന്നിലെ B കവാടത്തിലും രണ്ടിലേയും മൂന്നിലേയും C കവാടത്തിലുമുള്ള നടുക്കെടുപ്പ് പദ്ധതിയിലുള്ള ഷോപ്പുകളില്‍നിന്നും ജ്വല്ലറിഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാവുന്നതാണ്.
പങ്കെടുക്കുന്ന മാളുകളുടെ പട്ടികയും നടുക്കെടുപ്പ് വേദികളും തിയ്യതികളും അറിയാന്‍ ദയവായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്:- http://dubaicityofgold.com
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ്
ദുബായ് സ്വര്‍ണ വ്യവസായ മേഖലയുടെ വ്യാപാര സംഘടനയാണ് ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് (ഡിജിജെജി).. ജ്വല്ലറികള്‍, സ്വര്‍ണാഭരണ നിര്‍മാതാക്കള്‍, മൊത്ത-ചില്ലറ വ്യാപാരികള്‍ എന്നിവരടക്കം 600 ലേറെ അംഗങ്ങള്‍ സംഘടനയിലുണ്ട്. ദുബായ് സാമ്പത്തിക വികസന വിഭാഗത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിച്ച ലഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്. സ്ഥാപിതമായ 1996 ലെ ആദ്യ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മുതല്‍ ഡിജിജെജി, ദുബായിയുടെ സ്വര്‍ണ്ണനഗരിയെന്ന പേരും ലോകത്തിന്റെ ആഭരണ കലവറയെന്ന പദവിയും നിലനിര്‍ത്തുന്നതിലും അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണ്. ഗവര്‍ന്മെന്റ് സ്ഥാപനങ്ങളുമായും മറ്റിതര ഗുണഭോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്കായും നിലകൊള്ളുന്ന ഈ സംഘടന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.
Get real time update about this post categories directly on your device, subscribe now.