ഇനി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് മമ്പറം ദിവാകരന്‍

ഇനി ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ താനില്ലെന്ന് കെ പി സി സി നിര്‍വാഹക സിമിതി അംഗം മമ്പറം ദിവാകരന്‍. പിണറായിക്കെതിരെ ആരു മത്സരിച്ചാലും എല്ലാ പിന്തുണയും നല്‍കുമെന്നും എന്നാല്‍ താന്‍ മത്സരിക്കില്ലെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്പറം ദിവാകരന്‍ ഇക്കാര്യം പറഞ്ഞത്.

പിണറായി വിജയനുമായി വ്യക്തപരമായി നല്ല അടുപ്പമുണ്ടെങ്കിലും രാഷ്ട്രീയ പരമായി വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. 2016ല്‍ പിണറായി വിജയനെതിരെ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ മമ്പറം ദിവാകരന്‍ സ്വയം സന്നദ്ധനായി രംഗത്തു വരുകയായിരുന്നു.

കണ്ണൂര്‍ കോണ്‍ഗ്രസിലെ ചിലരുടെ സമീപനം കാരണം തനിക്ക് മടുപ്പുളവാക്കിയെന്നും 50 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചെങ്കിലും തനിക്ക് അര്‍ഹമായ അംഗീകാരം ലഭിച്ചില്ലെന്നും അതിന് കാരണം ചിലരുടെ പ്രത്യേക താത്പര്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here