നാളെ പത്താം വട്ട ചർച്ച നടക്കാനിരിക്കെ കർഷകരെ ചർച്ചയ്ക്ക് വിളിച്ച്, സുപ്രിംകോടതി നിയോഗിച്ച സമിതി. എന്നാൽ സമിതിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ കർഷകർ 26ന് രാജ്യത്തുടനീളം ട്രാക്റ്റർ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചു. അതേ സമയം രാജ്യത്തെ കാർഷിക മേഖല ചിലർക്ക് തീറെഴുതി നൽകാനാണ് മോദിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി വിമര്ശിച്ചു
സമതി രൂപീകരിച്ചു 10 ദിവസത്തിനകം ആദ്യ സിറ്റിങ് നടത്തണമെന്ന സുപ്രിംകോടതി നിർദേശ പ്രകാരമാണ് മറ്റന്നാൾ സിറ്റിംഗ് ആരംഭിക്കാൻ സമതി തീരുമാനിച്ചത്. പക്ഷപാതപരമായിരിക്കില്ലെന്നും കർഷകർ അവരുടെ ആശങ്ക അറിയിക്കാൻ തയ്യാറാകണമെന്നും സമതി അംഗങ്ങൾ പറഞ്ഞു.
അതേ സമയം സമിതിയുമായി സഹകരിക്കേണ്ട എന്ന് തന്നെയാണ് കർഷകരുടെ നിലപാട്.രാജ്യത്തു വലിയ ഒരു ദുരന്തം നടക്കുകയാണെന്നും, കേന്ദ്രസർക്കാർ രാജ്യത്തെ മുഴുവൻ മോദിയുടെ ചില അടുപ്പക്കാർക്ക് എഴുതിനല്കാനാണ് ശ്രമിക്കുന്നതെന്നും കോണ്ഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽഗാന്ധി വിമർശിച്ചു.
കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള 10ആം വട്ട ചർച്ച നാളെ നടക്കും. അതിനിടയിൽ 26ലെ ട്രാക്റ്റർ പരേഡ് നിരോധിക്കണമെന്ന ദില്ലി പോലീസിന്റെ ഹർജിയും സുപ്രിംകോടതി നാളെ പരിഗണിക്കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.