പൃഥ്വിരാജിന് സുപ്രിയയുടെ കിടിലം മറുപടി

ഏവരെയും ത്രസിപ്പിച്ച ടെസ്റ്റ് ക്രിക്കറ്റ് വിജയം. ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം.പൃഥ്വിരാജ് ക്രിക്കറ്റിനെപ്പറ്റി കുറിച്ച കമന്റും സുപ്രിയയുടെ മറുപടിയും വൈറൽ ആകുന്നു.

“ഞാൻ കണ്ട ഏറ്റവും വലിയ ഇന്ത്യൻ പോരാട്ടം 2001 ഈഡൻ ഗാർഡൻസ് ആയിരിക്കും. എന്നാൽ ഇത് ക്രിക്കറ്റിന്റെ ചരിത്രത്തിൽ പാടിനടക്കാനുള്ളൊരു നാടോടിക്കഥയാണ്. ആസ്ട്രേലിയ, നിങ്ങൾ നന്നായി കളിച്ചു, എന്നാൽ നിങ്ങൾക്ക് നേരിടേണ്ടി വന്നത് ഇന്ത്യയുടെ പുതിയ തലമുറയെ ആണ്. കഴിവും അഭിനിവേശവും ധൈര്യവും ! ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം ഉയർത്തിയിരിക്കുന്നു,”

ഇതായിരുന്നു പൃഥ്വിരാജിന്റെ കമന്റ് :വർഷങ്ങളായി കോടിക്കണക്കിന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന വിജയമാണ് ഇന്ന് ടീം ഇന്ത്യ നേടിയത്….ഓസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പര വിജയമെന്നത് ഓരോ ഇന്ത്യക്കാരന്റേയും സ്വപ്നമായിരുന്നു….. ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റാണ് ഇന്ത്യ 2-1 ന് പരമ്പര നേടുന്നത്. 32 വർഷങ്ങൾക്ക് ശേഷമാണ് ഗാബയിൽ കങ്കാരുക്കൾ തോൽക്കുന്നത് തുടങ്ങി മൊട്ടേറെ കമന്റുകൾ മറുപടിയായി ഉണ്ട് .ഇതിനിടയിൽ ഭാര്യ സുപ്രിയ നൽകിയ മറുപടിയാണ് ഏറെ രസകരം.

“ഇന്ത്യ ജയിച്ചല്ലോ, ഇനിയെങ്കിലും ആ ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ, രാവിലെ മുതൽ ടിവിയ്ക്ക് മുന്നിൽ ഇരിപ്പല്ലേ,” എന്നാണ് സുപ്രിയ നൽകിയ കമന്റ്.

2001 Eden Gardens might still be the greatest Indian fight back I’ve seen..but as an entire series..this is cricketing…

Posted by Prithviraj Sukumaran on Tuesday, January 19, 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News