വ്യാജ ടിആര്‍പി , ബാലാകോട്ട്, പുല്‍വാമ, അര്‍ണാബ് വിഷയത്തില്‍ കേന്ദ്രം മറുപടി പറഞ്ഞേ തീരൂവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
തന്റെ ടിട്വറ്റര്‍ അക്കൗണ്ടിലൂടെയാണ് യെച്ചൂരി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. വ്യാജ ടിആര്‍പി , ബാലാകോട്ട്, പുല്‍വാമ എന്നിവയില്‍ ഗുരുതര ചോദ്യമുയര്‍ത്തുന്നതാണ് മുംബൈ പൊലീസിന്റെ കുറ്റപത്രമെന്നും യെച്ചൂരി കുറിച്ചു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരം അര്‍ണബ് മുന്‍ക്കൂട്ടി അറിഞ്ഞത് അന്വേഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. വിഷയത്തില്‍ കേന്ദ്രം മറുപടി പറഞ്ഞേ തീരൂവെന്ന് യെച്ചൂരി ട്വിറ്ററില്‍ പറഞ്ഞു.
ചില സൈനിക രഹസ്യങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍പോലും അറിയാറില്ല. അര്‍ണബിന്റെ കാര്യത്തില്‍ എന്ത് നടപടിയാണ് കേന്ദ്രം സ്വീകരിക്കുക എന്നാണ് അറിയേണ്ടതെന്ന് ശിവസേനാ വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞിരുന്നു.
വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് എന്‍സിപി വക്താവ് മഹേഷ് തപാസെയും അര്‍ണബിനെ പട്ടാളവിചാരണയ്ക്ക് വിധേയനാക്കണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here