മുല്ലപ്പള്ളിയെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ല; പരസ്യമായി തുറന്നുപറഞ്ഞ് മുസ്ലീം ലീഗ്

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാവില്ലെന്ന് പരസ്യമായി തുറന്നു പറഞ്ഞ് മുസ്ലീം ലീഗ്.

കല്‍പ്പറ്റ സീറ്റില്‍ ഇത്തവണ മുസ്‌ലിം ലീഗ് മത്സരിക്കുമെന്ന് ലീഗ് വയനാട് ജില്ല സെക്രട്ടറി യഹിയ ഖാന്‍ പറഞ്ഞു. മുല്ലപ്പള്ളിയാണ് സ്ഥാനാര്‍ത്ഥി എന്ന് പറയാന്‍ ഇത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റല്ലെന്നും ഖാന്‍ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റേതായിരുന്നു ഈ സീറ്റ്. ഇത് എല്‍.ജെ.ഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു. എല്‍.ജെ.ഡി മുന്നണി വിട്ടതോടു കൂടി ലീഗ് മുമ്പ് കൈമാറ്റം ചെയ്ത സീറ്റാണെന്നും യഹിയാ ഖാന്‍ കൂട്ടിചേര്‍ത്തു.

മുസ്ലിം ലീഗിന് ജില്ലയ്ക്കുള്ളില്‍ തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്ന കാര്യം മറക്കരുതെന്നും യഹിയാ ഖാന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിക്കുമെന്ന് സൂചനകള്‍ വന്നതിന് പിന്നാലെ അവകാശവാദവുമായി മുസ്ലിം ലീഗും രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here