പാവപ്പെട്ടവന് നാഴി അരി കൊടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം നല്‍കി; ഇപ്പോഴത്തെ ഇന്ത്യയില്‍ പരിഗണന കിട്ടുന്നത് സാധാരണ മനുഷ്യര്‍ക്കല്ല: എ വിജയരാഘവന്‍

പോരാടുന്ന മനുഷ്യനെ പൊതുസമൂഹത്തില്‍ ആത്മ വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രാപ്തനാക്കുന്നതെന്ന് വിജയരാഘവന്‍. ഇപ്പോഴത്തെ ഇന്ത്യയില്‍ പരിഗണന കിട്ടുന്നത് സാധാരണ മനുഷ്യര്‍ക്ക് അല്ല. പാവപ്പെട്ടവന് നാഴി അരി കൊടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം നല്‍കി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രേഖകളുമായി ദേശ സാല്‍കൃത ബാങ്കുകളില്‍ നിന്ന് വലിയ തുക ഇവര്‍ അടിച്ച് മാറ്റുന്നു. ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നു. സാധാരണക്കാരന്റെ ജീവിത സാഹചര്യം 40 വര്‍ഷം പുറകിലേക്ക് പോകുന്നു.

ഇന്ധന വില വര്‍ധിക്കുന്നത് ക്രമാതീതമായി വര്‍ധിപ്പിക്കുകയാണ്. ലോകത്ത് ഏറ്റവും കുറവ് വരുമാനം ലഭിക്കുന്ന തൊഴിലാളികള്‍ ഇന്ത്യയിലാണ്. തൊഴില്‍ സമയവും അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നു. കുറഞ്ഞ വരുമാനത്തില്‍ കൂടുതല്‍ ചിലവ് ഇന്ത്യയിലെ തൊഴിലാളിക്ക് ഉണ്ടാകുന്നുണ്ട്.

പെട്രോളിയം വില വര്‍ദ്ധനവ് വഴി നിത്യോപയോഗ സാധങ്ങളുടെ വില വര്‍ദ്ധിക്കുന്നു. ആര്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ ഭരണം. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി സാധാരണക്കാരന്റെ കയ്യിലുള്ളത് തട്ടിയെടുക്കുന്നു. ജനജീവിതം ദുസ്സഹമായി രാജ്യത്ത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ഉണ്ട്.

തൊഴിലാളി പക്ഷത്ത് നിന്ന് സിപിഐഎം ഇതിനെതിരെ വിരല്‍ ചൂണ്ടും. പാര്‍ലമെന്റ് പോലും തൊഴിലാളികള്‍ക്ക് വേണ്ടി ചര്‍ച്ച നടക്കുന്നില്ല. പാര്‍ലമെന്റില്‍ ഭിന്നാഭിപ്രായം ഉയര്‍ത്തുന്നവരെ പുറത്താക്കി. ജനാധിപത്യത്തെ സംഘ്പരിവാര്‍ നിശബ്ദമാക്കി. കോടീശ്വരന്മാര്‍ക്ക് വേണ്ടി ഭരണ നിര്‍വഹണം നടത്തുന്നു.

എന്നാല് നാടിത് അംഗീകരിക്കില്ല. അതിന് തെളിവാണ് അമ്പതിലേറെ ദിവസങ്ങള്‍ പിന്നിട്ട കര്‍ഷക സമരം. രാജ്യത്തെ വര്‍ഗീയമായി ചേരി തിരിക്കുന്നു. നരേന്ദ്ര മോഡിയുടെ വെല്ലുവിളിക്കു മുന്നില്‍ അവസാനമെ കേരളത്തെ കീഴടക്കാന്‍ സാധിക്കൂ. കീഴടങ്ങില്ല കേരളം; ഈ വെല്ലുവിളികളെ അതിജീവിക്കും.

മാതാപിതാക്കളെ നോക്കാന്‍ ഉള്ള വരുമാനം ഇല്ലാതെ മക്കള്‍ അവരെ ഉപേക്ഷിക്കുന്ന അവസ്ഥ രാജ്യത്ത് ഉണ്ട്. എന്നാല് കേരളത്തില്‍ അതില്ല. ആ സ്ഥിതിയിലേക്ക് കേരളത്തെ എത്തിച്ചത് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയ സര്‍ക്കാര് ആണ്. സര്‍ക്കാരിനെ തകര്‍ക്കാന്‍ ഇറങ്ങുന്നവര്‍ ഇത് പോലെ ഇന്ത്യയില്‍ മറ്റേതെങ്കിലും സ്ഥലം ഉണ്ടോ എന്ന് പറയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News